ആനച്ചുവടി
നമ്മുടെ തൊടിയിലും തോട്ടത്തിലും സാധാരണയായി കാണുന്ന ഈ ചെടി പല മാറാ രോഗങ്ങൾക്കും ഒരു സിദ്ധ ഔഷധമാണ് . ആനയുടെ കാലടിപ്പാടുകളെ ഓർമ്മിപ്പിക്കുന്ന വിധമാണ് ഈ സസ്യത്തിന്റെ ഇലകളുടെ വിന്ന്യാസം.
Elephantopus scaber L. എന്ന ശാസ്ത്ര നാമത്തിൽ അറിയപ്പെടുന്ന ഈ ഔഷധ സസ്യത്തിന് Anti tumor ( മുഴകളെ അലിയിച്ചു കളയുന്ന ശക്തി ) ഉണ്ട് എന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട് . ഇതിൽ അടങ്ങിയിരിക്കുന്ന 'എലിഫെന്റോപ്പിൻ' എന്ന രാസവസ്തുവാണത്രേ ഈ പ്രത്യേക ഔഷധ ഗുണത്തിനു പിന്നിൽ . അത് എന്തൊക്കെ തന്നെ ആയാലും നമ്മുടെ ആനച്ചുവടി പ്രാചീനകാലം മുതൽക്കു തന്നെ കഫരോഗങ്ങൾക്കും , ശ്വാസകോശ രോഗങ്ങൾക്കും , ദഹന സമ്പന്തമായ അസുഖങ്ങൾക്കും ഉപയോഗിച്ചുവരുന്നുണ്ട് . ആനചുവടിയുടെ സമൂല സ്വരസവും , ആനച്ചുവടി അരിമാവും ചേർത്തുണ്ടാക്കുന്ന അടയും മറ്റും രോഗാവസ്ഥയ്ക്കനുസരിച്ച് പാകം ചെയ്ത് കഴിക്കാറുണ്ട്.
ഉപയോഗമുള്ള മറ്റ് ലിങ്കുകൾ
1. വിക്കി പീടിയ
2. വിക്കി മീഡിയ
No comments:
Post a Comment